Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VicePresident

America

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: ടീം ​എം​പ​വ​റി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ലാ​ജി തോ​മ​സ് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ "ടീം ​എം​പ​വ​ർ' പാ​ന​ലി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥിയാ​യി പ്ര​മു​ഖ സം​ഘാ​ട​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ലാ​ജി തോ​മ​സ് ജ​ന​വി​ധി തേ​ടു​ന്നു.

ലീ​ല മാ​രേ​റ്റ് ന​യി​ക്കു​ന്ന ടീം ​എം​പ​വ​റി​ന്‍റെ പ്ര​ധാ​ന ക​രു​ത്തു​ക​ളി​ലൊ​ന്നാ​യ ലാ​ജി തോ​മ​സ്, ത​ന്‍റെ മി​ക​ച്ച സം​ഘാ​ട​ക​മി​ക​വും സ​ജീ​വ​മാ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും കൊ​ണ്ട് പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഏ​റെ ശ്ര​ദ്ധേ​യ​നാ​ണ്.

പ്ര​തി​സ​ന്ധി​ക​ളി​ൽ പ​ത​റാ​ത്ത പോ​രാ​ളി​യെ​ന്ന നി​ല​യി​ൽ ‘ടീം ​എം​പ​വ​റി​ന്റെ’ റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് ടീം ​അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ജി, പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ധൈ​ര്യ​പൂ​ർ​വ്വം ഇ​ട​പെ​ടു​ക​യും പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലു​ണ്ട്.

വ​സ്തു​ത​ക​ളും ക​ണ​ക്കു​ക​ളും മു​ൻ​നി​ർ​ത്തി കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും, ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും ശ​രി​യു​ടെ പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കാ​നു​ള്ള ധൈ​ര്യ​വു​മാ​ണ് അ​ദ്ദേ​ഹ​ത്തെ മ​റ്റ് സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.

ടീം ​വ​ർ​ക്കി​ലും, ഏ​തു സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​നു​കൂ​ല​മാ​ക്കി​യെ​ടു​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ "ക​ൺ​വ​ൻ​ഷ​ണ​ൽ വി​സ്‌​ഡം' ടീ​മി​ന് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ലാ​ജി തോ​മ​സ് മി​ക​ച്ചൊ​രു കാ​യി​ക​പ്രേ​മി​യും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ച്ചു​കൊ​ണ്ട് ത​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത അ​ദ്ദേ​ഹം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ:

  • ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് (2024-26)
  • ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം (2020-2024)
  • ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് (2022-23), ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ (2024-25)
  • ഫൊ​ക്കാ​ന ടു​ഡേ എ​ഡി​റ്റോ​റി​യ​ൽ മെ​മ്പ​ർ, ഫ്ലോ​റി​ഡ ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി അം​ഗം
  • പ്ര​വാ​സി ചാ​ന​ൽ എൻവെെ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ & ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ർ
  • മാ​ർ​ത്തോ​മ സ​ഭ, സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക എ​ന്നി​വ​യി​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ നേ​തൃ​പ​ദ​വി​ക​ൾ.

സം​ഘാ​ട​ക​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ തെ​ളി​യി​ച്ച മി​ക​വും ഫൊ​ക്കാ​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി ന​ൽ​കി​യ സു​ദീ​ർ​ഘ​മാ​യ സേ​വ​ന​ങ്ങ​ളും ലാ​ജി തോ​മ​സി​നെ വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്നു എ​ന്ന് ഫൊ​ക്കാ​ന പ്ര​വ​ർ​ത്ത​ക​ർ വി​ല​യി​രു​ത്തു​ന്നു.

ലീ​ല മാ​രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​എം​പ​വ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫൊ​ക്കാ​ന​യെ സ്നേ​ഹി​ക്കു​ന്ന ഏ​വ​രു​ടെ​യും പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ഭ്യ​ർഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up